kpstu.in@gmail.com
Follow Us :
എല്‍.പി., യു.പി. സ്‌കൂള്‍ ഘടനയില്‍ മാറ്റമില്ല | Plus two / VHSE Result 2015 | Digital Collaborative Text Books | How to Upload Photo and Signature in SPARK -Video link | USS 2015 Result Published | KPSTU -Secretariate Dharna -2015 May 20 - Poster | New TEXT BOOK Std II, IV, VI, VIII (draft) - 2015; | New TEACHER TEXT ( Hand Book) Std II, IV, VI, VIII (draft for Training programmes) -2015 | How Apply Online for Plus One Admission-Manual | Prospectus & Application form for Plus one Single Window Admission 2015-2016 | 2015-16 വർഷം മുതൽ നാടപ്പാക്കാൻ നിർദ്ദശിക്കപ്പെട്ട പീരീഡുകളുടെ സമയാക്രമവും , വിഷയങ്ങൾക്ക്‌ അനുവദിച്ച പീരീഡുകളും | Photo resize software for spark link |

kpstu
kpstuOffice Bearers

President

P HARI GOVINDAN

Gen: Secretary

AK ABDUL SAMAD

Treasure

PJ ANTONY

View MoreWelcome to K.P.S.T.U
KPSTU, Kerala Pradesh School Teachers Union is the largest and prestigious organization of the School Teachers in Kerala. It is the organization of all the teachers ranging from Pre-primary to Higher Secondary leval.

Shri.Ummen Chandy,Honourable Opposition Leader of Kerala Assembly inaugurated the first session of KPSTU and President of KPCC Sri.Ramesh Chennithala inaugurated the second session of KPSTU on the 4th of March 2010 at Malappuram. It is the amalgamation of two categorical teacher’s organizations in Aided sector, namely Kerala Aided Primary Teachers' Union (KAPTU), Private School Teachers Association (PSTA).KPSTU is affiliated to All India Primary Teacher’s Federation (AIPTF) and Education International (EI)...Read more history..


Hit Counter From 15th Aug 2014
Latest...
Reaction Gallery
Quick Links
News Window
എല്‍.പി., യു.പി. സ്‌കൂള്‍ ഘടനയില്‍ മാറ്റമില്ല
5-ാം ക്ലാസ്സ് എല്‍.പി. സ്‌കൂളിന്റെയും 8-ാം ക്ലാസ്സ് യു.പി. സ്‌കൂളിന്റെയും ഭാഗമാക്കി പ്രവര്‍ത്തിപ്പിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പല എല്‍.പി/യു.പി സ്‌കൂളുകളിലും കുട്ടികള്‍ക്ക് 'ടി.സി നല്‍കുന്നില്ല എന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രണ്ട് സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍ ഫയല്‍ ചെയ്ത കേസ്സിലാണ് ഹൈക്കോടതിയുടെ സംഗിള്‍ ബഞ്ച് അപ്രകാരം വിധി പ്രസ്താവിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കുറേ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ് . ഡിവിഷന്‍ ബഞ്ച് അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ അപ്രകാരം മാറ്റി പ്രവര്‍ത്തിപ്പിക്കുക പ്രായോഗികമല്ലെന്നതിനാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി 5-ാം ക്ലാസ് യു.പി. സ്‌കൂളിന്റെ ഭാഗമായും 8-ാം ക്ലാസ് ഹൈസ്‌ക്കൂളിന്റെ ഭാഗമായും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവിലെ സ്ഥിതിയില്‍ തന്നെയായിരിക്കും സംസ്ഥാനത്ത് എല്‍.പി/യു.പി/ഹൈസ്‌കൂളുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
The Higher Secondary SAY and Improvement Examination of June 2015 will commence from 08.06.2015.
എല്ലാ വിദ്യാലയങ്ങളിലും സഹായപ്പെട്ടികള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിന് സഹായപ്പെട്ടി (ഡ്രോപ് ബോക്‌സ്) സ്ഥാപിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലുള്ള എല്ലാ പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. പ്രധാന അധ്യാപനോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാളോ മറ്റ് രണ്ട് അധ്യാപകരുടെ സാന്നിധ്യത്തില്‍ എല്ലാ ദിവസം സഹായപ്പെട്ടി തുറന്ന് പരിശോധിക്കണം. രണ്ട് അധ്യാപകരില്‍ ഒരാള്‍ വനിതയായിരിക്കണം. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ലൈംഗിക കുറ്റകൃത്യങ്ങള്‍ യഥാസമയം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഒരുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം സംബന്ധിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍ സെക്കന്ററി ഡയറക്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ ധനസഹായം
സര്‍വീസിലുള്ളവരും പെന്‍ഷന്‍ പറ്റിയവരുമായ അധ്യാപകര്‍ക്കും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പൊതുസഹായ പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കുറവുള്ള അധ്യാപകര്‍, പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്. അധ്യാപകര്‍ എ ഫോറത്തിലും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോറത്തിലുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം 2015 ഏപ്രില്‍ 30 വരെ എന്‍.എഫ്.റ്റി.ഡബ്ല്യു. അസിസ്റ്റന്റ് സെക്രട്ടറിയില്‍ നിന്നും ലഭിക്കും. ഏതു ഫോറമാണ് (എ അഥവാ ബി) വേണ്ടത് എന്ന് വ്യക്തമാക്കിയിരിക്കണം. ഫോറം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിത് അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി 2015 മേയ് 31 ആണ്. വിലാസം : അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ ഡയറക്ടറാഫീസ്, തിരുവനന്തപുരം-14
കൃത്യനിര്‍വഹണസമയത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്കെതിരെ
കൃത്യനിര്‍വഹണ സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലെ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വിലക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. (നം.515/ഉപ.സി2/2015/ഉഭപവ. തീയതി 23-03-2015). വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ലഹരിപദാര്‍ത്ഥ ഉപയോഗിച്ചുകൊണ്ടുള്ള വാഹനം ഓടിക്കല്‍, ഓഫീസിലെ മോശമായ പെരുമാറ്റം തുടങ്ങിയവ ശ്രദ്ധയില്‍പ്പെടുകയോ, പരാതി ലഭിക്കുകയോ ചെയ്യുന്ന പക്ഷം മേലധികാരി ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. അത്തരക്കാരെ അടിയന്തരമായി സസ്‌പെന്റു ചെയ്ത് തുടര്‍നടപടി സ്വീകരിക്കേണ്ടതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ നിയമനാധികാരികള്‍/ വകുപ്പ് അധ്യക്ഷന്‍മാര്‍ക്കെതിരെ ഗുരുതരമായ കൃത്യവിലോപത്തിന് നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 2015-16 വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 13. കൂടുതല്‍ വിവരത്തിനും അപേക്ഷാഫോറത്തിനുംwww.ihrd.ac.in
വിദ്യാഭ്യാസ വായ്പ : പലിശയിളവിന് അപേക്ഷിക്കാം
2004 ഏപ്രില്‍ ഒന്നുമുതല്‍ 2009 മാര്‍ച്ച് 31 വരെയുള്ള കാലഘട്ടത്തില്‍ എടുത്ത വിദ്യാഭ്യാസ വായ്പകള്‍ക്കുള്ള പലിശ ഇളവിന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 2009-ലെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങളില്‍ നിന്നുള്ള മരണമടഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭയില്‍ നിന്നുള്ള ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ മരണ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി : 2015 മാര്‍ച്ച് 31. സ്വീകരിച്ച അപേക്ഷ ലീഡ് ബാങ്ക് മാനേജര്‍മാര്‍ക്ക് നല്‍കാനുള്ള തീയതി : 2015 ഏപ്രില്‍ 10. ലീഡ് ബാങ്ക് മാനേജര്‍മാര്‍ അനുവദനീയമായ തുക കണക്കാക്കി ക്ലെയിം സര്‍ട്ടിഫിക്കറ്റ് തിരികെ കളക്ടര്‍ക്ക് നല്‍കാനുള്ള തീയതി : 2015 ഏപ്രില്‍ 25. ജില്ലാ കളക്ടര്‍മാര്‍ ഫണ്ട് അനുവദിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കാനുള്ള തീയതി : 2015 മെയ് 25.
സ്‌നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം
മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധന കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ്വത്തിന് ഈ അദ്ധ്യയന വര്‍ഷം ഓണ്‍ലൈനായി ജനുവരി 28 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നേരിട്ട് അയയ്ക്കുന്ന അപേക്ഷകള്‍ അനുകൂല്യത്തിന് പരിഗണിക്കില്ല.
കുട്ടിയുടെ ജനന രജിസ്റ്ററില്‍ പേര് തിരുത്താം
വിവാഹബന്ധം വേര്‍പെടുത്തിയ കേസുകളിലും മാതാവ്/പിതാവ് ഉപേക്ഷിച്ചുപോയിട്ടുള്ള കേസുകളിലും കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച് മാതാവിന്റെ/പിതാവിന്റെ മാത്രം അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജനന രജിസ്റ്ററില്‍ പേര് തിരുത്തി നല്കാമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ മാതാവ്/പിതാവ് കുട്ടിയും തിരിച്ചറിയല്‍ രേഖയും സഹിതം രജിസ്ട്രാറുടെ മുമ്പാകെ ഹാജരാകണം. തിരുത്തലിനുള്ള എല്ലാ വ്യവസ്ഥകളും പാലിച്ച് ജനന രജിസ്റ്ററില്‍ പേര് തിരുത്തി നല്‍കാം.
ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് സ്‌കീം പുതുക്കി
ധന (എക്‌സ്‌പെന്‍ഡിച്ചര്‍) വകുപ്പ് ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് സ്‌കീം 2015 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചും മനപൂര്‍വ്വമായ (സ്വയം) മുറിവേല്‍പ്പിക്കല്‍ ആത്മഹത്യ, ആത്മഹത്യാശ്രമം, മദ്യം -മയക്കുമരുന്ന് ഉള്‍പ്പെടെ ഉപയോഗിച്ച ശേഷം ഉണ്ടാകുന്ന അപകടങ്ങളില്‍പ്പെട്ടുളള വൈകല്യങ്ങളോ മരണമോ നാട്ടുവൈദ്യം മൂലമുളള മരണമോ ശാരീരിക വൈകല്യമോ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ഉണ്ടാകുന്ന മരണമോ ശാരീരിക വൈകല്യമോ കാരണമാകുന്നവകള്‍ക്ക് സ്‌കീം ബാധകമല്ലെന്നുളളത് ഉള്‍പ്പെടുത്തിയും ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് സ്‌കീം പുതുക്കി ഉത്തരവായി. (ജി.ഒ. (പി) നം. 507/2014/ഫിന്‍ തീയതി 17.11.2014) പി.എന്‍.എക്‌സ്.5734/14